പാട്ടക്കരാര്‍ ലംഘിക്കുന്ന വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും: കെ.ബി.ഗണേഷ് കുമാര്‍

July 10, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പാട്ടക്കരാര്‍ ലംഘിക്കുന്ന എല്ലാഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു വനംവകുപ്പു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ അറിയിച്ചു. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിലെ വി.ചെന്താമരാക്ഷന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി. ഒരു സെന്റ് വനഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി അറിയിച്ചു.

വനഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതായി പ്രതിപക്ഷം ശക്തമായി ആരോപിച്ചു. വികസനത്തോടൊപ്പം വനസംരക്ഷണവും എന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം