എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന പച്ചക്കറി വില്‍പ്പനശാലകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി

July 10, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന പച്ചക്കറി വില്‍പ്പനശാലകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. വീടുകളിലെ തോട്ടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ വില്‍പ്പനയ്ക്കായി സംഭരിക്കാന്‍ ഇതുമൂലം കഴിയുമെന്നും മന്ത്രി പറഞ്ഞു. വി.ടി.ബല്‍റാമിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജൂലായ് 16 മുതല്‍ വില്‍പനശാലകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം