കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

July 10, 2012 കേരളം

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതിനുശേഷമുള്ള ആദ്യയോഗ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഇനി ചെയ്യേണ്ട കാര്യങ്ങളില്‍ വ്യക്തമായ തീരുമാനമെടുക്കാനാണ് യോഗം. പദ്ധതിക്ക് കേന്ദ്രസഹായം ഉറപ്പായ സാഹചര്യത്തില്‍ ബോര്‍ഡ് ഘടനയില്‍ മാറ്റംവരുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡിഎംആര്‍സി മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍, കൊച്ചി മെട്രോ എംഡി ടോം ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം