റോമില്‍ ഭൂചലനം

July 10, 2012 രാഷ്ട്രാന്തരീയം

റോം: ഇറ്റലിയിലെ റോമില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റോമില്‍ നിന്നു 20 മൈല്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റോമിനു സമീപം കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ നഗരത്തിലും നേരിയ ചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ പരിക്കോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം