ഒളിമ്പിക് ഫുട്‌ബോളില്‍ ബ്രിട്ടനെ ഗിഗ്‌സ് നയിക്കും

July 10, 2012 കായികം

ലണ്ടന്‍: ഒളിമ്പിക് ഫുട്‌ബോളില്‍ ബ്രിട്ടീഷ് ടീമിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുതിര്‍ന്ന താരം റിയാന്‍ ഗിഗ്‌സ് നയിക്കും. ഗിഗ്‌സ് ഉള്‍പ്പെടെ മൂന്നു മുതിര്‍ന്ന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രെയ്ഗ് ബെല്ലാമിയും മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ മികാ റിച്ചാര്‍ഡ്‌സുമാണ് ഗിഗ്‌സിനൊപ്പം ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു മുതിര്‍ന്ന താരങ്ങള്‍.
അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ടീമിനൊപ്പം അണിചേര്‍ന്നിട്ടില്ലെങ്കിലും ക്ലബ് മത്സരങ്ങളിലും പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ഗിഗ്‌സിനു സാധിച്ചിട്ടുണ്ട്. 2007ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നു വിരമിക്കുന്നതിനുമുമ്പ് ഗിഗ്‌സ് ക്യാപ്റ്റനായിരിക്കേ വെയില്‍സ് 64 മത്സരങ്ങളില്‍ വിജയകിരീടം ചൂടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം