ആഭ്യന്തരമന്ത്രിയുടെ ഓഫീസിനു നേരെ വീണ്ടും ആക്രമണം

July 11, 2012 കേരളം

കോട്ടയം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫിസിനു നേരെ വീണ്ടും ആക്രമണം. രാവിലെ ജീവനക്കാരെത്തിയപ്പോഴാണു ചില്ലുകള്‍ തകര്‍ത്തതു ശ്രദ്ധയില്‍ പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓഫീസിന്റെ മുന്‍പിലത്തെ ഗ്ലാസ് കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്ത നിലയിലാണ്. രണ്ടാഴ്ചയ്ക്കിടയില്‍ ഇതു രണ്ടാം തവണയാണ് തിരുവഞ്ചൂരിന്റെ ഓഫിസിനു നേരെ ആക്രമണം ഉണ്ടാകുന്നത്. നേരത്തേയുണ്ടായ ആക്രമണത്തില്‍ പൊട്ടിയ ചില്ലുകള്‍ രണ്ടുദിവസം മുന്‍പാണ് മാറ്റി സ്ഥാപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം