ടി.പി. വധം: പി. മോഹനന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

July 11, 2012 കേരളം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി. മോഹനന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ടി.പി.വധത്തില്‍ തനിക്കു പങ്കില്ലെന്നും സത്യവാങ്മൂലത്തില്‍ പി. മോഹനന്‍ പറയുന്നു. താന്‍ കുറ്റം സമ്മതിച്ചെന്നു മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വാസ്തവമല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനു നിയമപരമായ പ്രതിരോധം തീര്‍ക്കാനാണ് ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്. അതേസമയം, പി. മോഹനനെ രണ്ടു ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം