കോംഗോ നേതാവിന് തടവുശിക്ഷ

July 11, 2012 രാഷ്ട്രാന്തരീയം

ഹേഗ്:  ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായിരുന്ന കോംഗോയിലെ വിമതവിഭാഗത്തിന്റെ നേതാവായിരുന്ന തോമസ് ലുബാംഗ ഡൈലോയ്ക്ക് അന്താരാഷ്ട്ര ക്രിമിനല്‍കോടതി 14 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ലുബാംഗ കുറ്റക്കാരനാണെന്ന് കോടതി മാര്‍ച്ചില്‍ കണ്ടെത്തിയിരുന്നു. പത്തുവര്‍ഷം മുമ്പ് സ്ഥാപിതമായ കോടതിയുടെ ആദ്യ ശിക്ഷാവിധിയാണിത്.
2002 – 03 കാലത്തുണ്ടായ യുദ്ധത്തില്‍ പതിനഞ്ചുവയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിച്ചതിനാണ് ശിക്ഷിച്ചത്. ഹേഗിലെ കോടതിയുടെ തടവില്‍ കഴിഞ്ഞ കാലം ഇളവുചെയ്ത ശേഷം ബാക്കി എട്ടുവര്‍ഷംകൂടി തടവ് അനുഭവിച്ചാല്‍ മതിയെന്ന് ജഡ്ജി അഡ്രിയാന്‍ ഫുള്‍ഫോര്‍ഡ് വ്യക്തമാക്കി. വിചാരണയില്‍ കോടതിയോട് സഹകരിച്ചതിനും നല്ല പെരുമാറ്റത്തിനുമാണ് ഈ ഇളവ്. കേസ് നടത്തിപ്പില്‍ വീഴ്ചവരുത്തിയതിന് കോടതിയുടെ സ്ഥാപകപ്രോസിക്യൂട്ടറായ മൊറേനോ ഒകാംപോയെ ജഡ്ജി വിമര്‍ശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം