ഷെട്ടാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

July 12, 2012 ദേശീയം

ബാംഗ്ലൂര്‍:  ജഗദീഷ് ഷെട്ടാര്‍ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആര്‍.എസ്.എസ്സുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് 56 കാരനായ ഷെട്ടാര്‍. ഹൂബ്ലി റൂറല്‍ മണ്ഡലത്തെ നാലുതവണ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. ഡി.വി സദാനന്ദഗൗഡ രാജിവച്ചതിനെ തുടര്‍ന്നാണ് ഷെട്ടാര്‍ മുഖ്യമന്ത്രിയായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം