പാക് സൈനികന്‍ അറസ്റ്റില്‍

July 12, 2012 ദേശീയം

ശ്രീനഗര്‍: പാക് സൈനികനെ ജമ്മു-കാശ്മീരിലെ കിര്‍നിയ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. ആരിഫ് അലി(19) എന്നയാളെയാണു സൈന്യം പിടികൂടിയത്. പാക് സൈന്യത്തിലെ 22 ഫ്രണ്ടിയര്‍ ഫോഴ്‌സിലെ അംഗമാണ് ആരിഫ്. ജോലി ചെയ്യുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാത്തതില്‍ മനംമടുത്താണ് അതിര്‍ത്തി ലംഘിച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇയാളുടെ പക്കല്‍ നിന്നു 13,000 രൂപയും രണ്ടു സിം കാര്‍ഡുകളും പിടിച്ചെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം