ആര്‍എംപി നേതാക്കള്‍ അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി

July 12, 2012 കേരളം

തിരുവനന്തപുരം: ആര്‍എംപി നേതാക്കളായ എന്‍.വേണു, കെ.എസ്. ഹരിഹരന്‍, കുമാരന്‍കുട്ടി എന്നിവര്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആര്‍എംപി നേതാക്കള്‍ വിഎസിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയത്.
ടി.പി.ചന്ദ്രശേഖരന്‍ വധത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ആര്‍എംപി നേതാക്കള്‍ വിഎസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം