ടി. പത്മനാഭനും ആനന്ദിനും വിശിഷ്ടാംഗത്വം

July 12, 2012 കേരളം

തിരുവനന്തപുരം:  പ്രമുഖ എഴുത്തുകാരായ ടി. പത്മനാഭനും ആനന്ദിനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. 50,000 രൂപയും സ്വര്‍ണ്ണപതക്കവുമാണ് ഇരുവര്‍ക്കും സമ്മാനിക്കുക. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, പ്രൊഫ പി.ടി.ചാക്കോ, കെ.ബി. ശ്രീദേവി, ജോസഫ് വൈറ്റില എന്നിവര്‍ക്കും നല്‍കും.  തൃശൂരില്‍ ചേര്‍ന്ന കേരളാ സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം