യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കാനില്ലെന്ന് നിക്കി ഹാലെ

July 12, 2012 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു  മല്‍സരിക്കാനില്ലെന്ന് ഇന്ത്യന്‍ വംശജയും സൗത്ത് കാരലീന ഗവര്‍ണറുമായ നിക്കി ഹാലെ വ്യക്തമാക്കി. യുഎസിലെ ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ ഗവര്‍ണറാണു ഹാലെ. പ്രസിഡന്റ് സ്ഥാനത്തേക്കു ബറാക് ഒബാമയോടു മല്‍സരിക്കുന്ന മിറ്റ് റോംനിക്കൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുക ഹാലെ ആണെന്നു വാര്‍ത്തകളുണ്ടായിരുന്നു.- വാള്‍ സ്ട്രീറ്റ് ജേണലിനോടു ഹാലെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം