സ്‌കൂള്‍ വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു

July 12, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍, സര്‍ക്കാരിതര സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ വാഹനങ്ങളുടെ ലിസ്റ്റ് അടിയന്തിരമായി തയ്യാറാക്കാന്‍ വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന റവന്യൂ, പോലീസ്, വിദ്യാഭ്യാസ, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം തീരുമാനിച്ചു.
വിദ്യാര്‍ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ പോലീസ്, ഗതാഗത വകുപ്പുകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. വാഹനങ്ങളുടെ എണ്ണം, ഇതില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം എന്നിവയുടെ പൂര്‍ണമായ ലിസ്റ്റ് തയ്യാറാക്കേണ്ട ചുമതല ഡിഡിഇ, ഡിഇഒ എന്നിവര്‍ക്കാണ്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര സ്‌കൂളുകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
സ്‌കൂളുകളിലെ ട്രാന്‍സ്‌പോര്‍ട്ട് നോഡല്‍ ഓഫീസര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ പൂര്‍ണവിവരം പോലീസ് അധികാരികള്‍ക്ക് നല്‍കണം. ഇവര്‍ക്ക് പോലീസ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യണം. സ്‌കൂള്‍ വാഹനങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട സി.ആര്‍. പി.സി 144ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് അണ്‍ എയിഡഡ്, സിബിഎസ്ഇ സ്‌കൂളുകള്‍ക്കും നല്‍കാന്‍ ഡിഡിഇയെ ചുമതലപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍