വനിതകളുടെ അമ്പെയ്‌ത്തില്‍ സ്വര്‍ണം

October 8, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വനിതാ അമ്പെയ്ത്തുകാര്‍ ഇന്ത്യയ്ക്കുവേണ്ടി പതിനഞ്ചാമത്തെ സ്വര്‍ണം നേടി. വനിതകളുടെ റിക്കേവ് ടീമിനത്തില്‍ ഇംഗ്ലണ്ടിനെ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ തോല്‍പിച്ചത്. ഇന്ത്യ 207 പോയിന്റ് നേടിയപ്പോള്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ഇംഗ്ലണ്ടിന് 206 പോയിന്റാണുള്ളത്. തുടക്കം മുതല്‍ തന്നെ ലീഡ് വഴങ്ങിയ ഇന്ത്യ കണിശതയാര്‍ന്ന പ്രകടനത്തിലൂടെ അവസാന റൗണ്ടുകളിലാണ് മേല്‍ക്കൈ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അമ്പെയ്ത്തില്‍ ഇത് ആദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. കഴിഞ്ഞ ദിവസം അമ്പെയ്ത്തില്‍ നിന്ന് ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു. മെഡല്‍നിലയില്‍ പതിനഞ്ച് സ്വര്‍ണമുള്ള ഇന്ത്യ ഇപ്പോഴും ഓസ്‌ട്രേലിയക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ്.
വനിതകളുടെ ഗുസ്തിയിലും ഇന്ത്യ രണ്ട് മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം