കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു

July 13, 2012 കേരളം

തൊടുപുഴ: ഇടുക്കി ജില്ലയിലെ ചെറുതോണിക്കടുത്ത് പഴയകണ്ടം പട്ടയംകവലയ്ക്കു സമീപം കാര്‍ കലുങ്കിലിടിച്ച് തോട്ടിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. തൊടുപുഴ മുട്ടം സ്വദേശികളായ ബിജു മൈക്കിള്‍, ഭാര്യ ബിന്ദു, മക്കളായ ആന്‍ജോ (10), ആല്‍ഫ (7) എന്നിവരാണു മരിച്ചത്. രാത്രിയാണ് അപകടം നടന്നത്. കനത്ത മഴയായതിനാല്‍ അപകടവിവരം ഇന്നു പുലര്‍ച്ചെയാണ് അറിഞ്ഞത്.

രാവിലെ തോട്ടില്‍ നിന്നു വെള്ളം എടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പെട്ട കാര്‍ കണ്ടത്. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ ഉയര്‍ത്തിയത്. ചെറുതോണി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം