പെട്രോള്‍ പമ്പുകള്‍ 16, 17 തീയതികളില്‍ അടച്ചിടും

July 13, 2012 കേരളം

തിരുവനന്തപുരം/കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പെട്രോള്‍ പമ്പുകള്‍ 16, 17 തീയതികളില്‍ അടച്ചിടും. ഡീലര്‍ കമ്മീഷന്‍, കുറഞ്ഞതു ബില്‍ തുകയുടെ അഞ്ചു ശതമാനമാക്കുക, അപൂര്‍വ ചന്ദ്രാ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, സുതാര്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രം പുതിയ പമ്പുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് 48 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടുന്നതെന്ന് സംസ്ഥാന പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷനും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികളും പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി മാനിക്കാതെ കേരളത്തില്‍ 1,600 ലധികം പുതിയ പമ്പുകള്‍ തുടങ്ങാനുള്ള നീക്കവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ദേശീയ ജോയിന്റ് സെക്രട്ടറി ആര്‍. ശബരിനാഥ്, സംസ്ഥാന സെക്രട്ടറി കെ. കമലാക്ഷന്‍, ജില്ലാ പ്രസിഡന്റ് മുഹമ്മദ് നിയാസ്, ജില്ലാ സെക്രട്ടറി എം.എം. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം