അഗ്‌നി 1 വിജയകരമായി പരീക്ഷിച്ചു

July 13, 2012 മറ്റുവാര്‍ത്തകള്‍

ബാലസോര്‍ (ഒറീസ): ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ നിര്‍മ്മിത ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി 1 വിജയകരമായി പരീക്ഷിച്ചു. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന്റെ പരീക്ഷണം ഒറീസ തീരത്തെ വീലര്‍ ദ്വീപിലാണ് നടന്നത്.

ലക്ഷ്യസ്ഥാനത്തിലെത്താന്‍ സഹായിക്കുന്ന നാവിഗേഷന്‍ സംവിധാനമാണ് അഗ്‌നി 1 ന്റെ പ്രത്യേകതയെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുള്ള മിസൈലിന് 1000 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍