എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചവര്‍ക്കു ആവശ്യപ്പെടുന്ന സ്‌കൂളില്‍ തന്നെ പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി

July 13, 2012 കേരളം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്കു എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചവര്‍ക്കു ആവശ്യപ്പെടുന്ന സ്‌കൂളില്‍ തന്നെ പ്ലസ് വണ്‍ പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഏകജാലക സംവിധാനം ബാധകമാക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളില്‍ ആവശ്യത്തിനു സീറ്റില്ലെങ്കില്‍ സീറ്റുണ്ടാക്കി പ്രവേശനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പട്ടാമ്പിയിലെ രേഷ്മയുടെ കുടുംബത്തിനു സാമ്പത്തിക സഹായം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം