ദക്ഷിണാഫ്രിക്കയില്‍ ട്രെയിനപകടത്തില്‍ 30 മരണം

July 13, 2012 രാഷ്ട്രാന്തരീയം

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്രെയിന്‍ പാളംതെറ്റി ട്രക്കുമായി കൂട്ടിയിടിച്ച് 30 മരണം. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  കൃഷിപ്പണി കഴിഞ്ഞ് തൊഴിലാളികളുമായി വരികയായിരുന്ന ട്രക്കുമായാണ് ട്രെയിന്‍ കൂട്ടിയിടിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം