ബ്രെറ്റ് ലീ വിരമിച്ചു

July 13, 2012 കായികം

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി  ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ പ്രഖ്യാപിച്ചു. സെപ്തംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ലോക ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കണമെന്നാണ് താന്‍ തീരുമാനിച്ചിരുന്നതെങ്കിലും സമ്മര്‍ദ്ദം താങ്ങാന്‍ ഇനിയും തന്റെ ശരീരത്തിനും മനസിനും കഴിയില്ലെന്ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ലീ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലും കളിക്കുമെന്ന് ലീ വ്യക്തമാക്കിയിട്ടുണ്ട്.  220 ഏകദിന മത്സരങ്ങളില്‍നിന്ന് 380 വിക്കറ്റുകളും 25 ട്വന്റി 20 കളില്‍നിന്ന് 28 വിക്കറ്റുകളും ലീ നേടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം