നൈജീരിയയില്‍ എണ്ണട്ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെപ്പേര്‍ മരിച്ചു

July 13, 2012 രാഷ്ട്രാന്തരീയം

അബൂജ: തെക്കന്‍ നൈജീരിയയില്‍ എണ്ണട്ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെപ്പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട് മറിഞ്ഞ ടാങ്കറില്‍നിന്ന്  ഗ്രാമവാസികള്‍ പെട്രോള്‍ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് 92 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒട്ടേറപ്പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം