ടി.പി.വധം അന്വേഷണം അവസാനിപ്പിച്ചോയെന്ന് പറയേണ്ടത് അന്വേഷണസംഘം: തിരുവഞ്ചൂര്‍

July 14, 2012 കേരളം

കോട്ടയം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണം അവസാനിപ്പിച്ചോ എന്ന് പറയേണ്ടത് അന്വേഷണ സംഘം തന്നെയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതുസംബന്ധിച്ച് ഔദ്യോഗിത തീരുമാനങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ലെന്നും വ്യക്തികളെ പ്രഖ്യാപിച്ചല്ല അന്വേഷണം നടത്തിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ടി.പി.വധക്കേസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. കോട്ടയത്തെ തന്റെ ഓഫീസിനു നേര്‍ക്ക് ആക്രമണം നടത്തിയത് ടി.പി.വധക്കേസിലെ ഗൂഢസംഘമാകാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം