പെട്രോള്‍ പമ്പുകള്‍ രണ്ടു ദിവസം അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു

July 14, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 16നും 17നും പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പമ്പ് ഉടമകള്‍ പിന്‍വലിച്ചു. പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ തീര്‍പ്പാകുംവരെ പുതിയ പമ്പുകള്‍ സ്ഥാപിക്കില്ലെന്ന് എണ്ണക്കമ്പനികള്‍ മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍(കെഎസ്പിടിഎ) അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം