ഫ്രാന്‍സില്‍ വിമാനം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു

July 14, 2012 രാഷ്ട്രാന്തരീയം

പാരിസ്: ഫ്രാന്‍സിലെ തെക്കന്‍ റിവേര തീരത്ത് ചെറു വിമാനം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഫ്രഞ്ച് നഗരമായ നൈസില്‍ നിന്നു സെന്റ് ട്രോപസിലേയ്ക്കു പോയ സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച മൂന്നു പേരും അമേരിക്കന്‍ വംശജരാണ്. സെന്റ് ട്രോപസിനു സമീപം മരങ്ങള്‍ തിങ്ങിവളര്‍ന്നു നില്‍ക്കുന്ന മേഖലയിലാണ് വിമാനം തകര്‍ന്നുവീണതെന്നും അപകടത്തേത്തുടര്‍ന്ന് വിമാനത്തിനു തീപിടിച്ചതായും പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി. അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് കരുതുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം