ഷൂട്ടിങ്ങില്‍ പതിനൊന്നാം സ്വര്‍ണം

October 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഷൂട്ടിങ് റേഞ്ചില്‍ സ്വര്‍ണവെടിയൊച്ച നിലയ്ക്കുന്നില്ല. ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ഇന്ന് വെടിവച്ചിട്ടത് പതിനൊന്നാം സ്വര്‍ണം. പുരുഷന്മാുടെ 25 മീറ്റര്‍ സെന്റര്‍ പിസ്റ്റള്‍ ജോഡിയില്‍ വിജയകുമാറും ഹര്‍പ്രീത്‌സിങ്ങുമാണ് മെഡല്‍ നേടിയത്.
ഈ നേട്ടത്തിന്റെ ബലത്തില്‍ ആതിഥേയരുടെ മൊത്തം സ്വര്‍ണസമ്പാദ്യം ഇരുപത്തിയൊന്നായി. മെഡല്‍പട്ടികയില്‍ ഇംഗ്ലണ്ടില്‍ നിന്നും രണ്ടാംസ്ഥാനം പിടിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് ഇരുപത് സ്വര്‍ണമാണുള്ളത്. നേരത്തെ ഇന്നു കാലത്ത് നടന്ന പുരുഷന്മാരുടെ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ ഹര്‍മീന്ദര്‍ സിങ് വെങ്കലം നേടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം