ശമ്പള കുടിശിക: 41 കിംഗ്ഫിഷര്‍ സര്‍വീസുകള്‍ റദ്ദാക്കി

July 14, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: അഞ്ചു മാസത്തോളമായി ശമ്പളം ലഭിക്കാതിരുന്ന ഒരു വിഭാഗം പൈലറ്റുമാര്‍ സമരം ആംരഭിച്ചതിനെത്തുടര്‍ന്ന് മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള നാല്‍പ്പത്തിയൊന്നോളം കിംഗ്ഫിഷര്‍ സര്‍വീസുകള്‍ റദ്ദാക്കി. കഴിഞ്ഞ 12 ദിവസത്തിനിടെ ഇതു മൂന്നാം തവണയാണ് കിംഗ്ഫിഷര്‍ പൈലറ്റുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.  ജൂലായ് 11 നും 12 നും പൈലറ്റുമാര്‍ സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള മൂന്ന് ആഭ്യന്തര സര്‍വീസുകളും ഡല്‍ഹിയില്‍ നിന്നുള്ള 25 സര്‍വീസുകളുമാണ് റദ്ദാക്കിയത്. അതേസമയം, റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാര്‍ക്ക് വീണ്ടും ബുക്ക് ചെയ്യാന്‍ സൌകര്യമൊരുക്കുമെന്നും അല്ലാത്തവര്‍ക്ക് പണം മടക്കി നല്‍കുമെന്നും കിംഗ്ഫിഷര്‍ മാനേജ്മെന്റ് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം