ചൈനയില്‍ കനത്ത മഴയില്‍ 12 മരണം

July 14, 2012 രാഷ്ട്രാന്തരീയം

ബെയ്ജിംഗ്:  കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൈനയില്‍ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. 30 ലക്ഷത്തോളം ജനങ്ങളാണ് കനത്ത മഴയില്‍ ദുരിതംപേറുന്നത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പത്തു ലക്ഷത്തോളം പേരെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചു. ഗിസു പ്രവിശ്യയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും എട്ടു പേര്‍ മരിച്ചു. പ്രവിശ്യയിലെ ഇരുപതു ലക്ഷത്തോളം പേരാണ് ദുരിതത്തില്‍ കഴിയുന്നത്. നൂറു കണക്കിനു ഹെക്ടര്‍ കൃഷിയിടങ്ങളാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. 24 കോടി ഡോളറിന്റെ നാശനഷ്ടമാണ് അനൌദ്യോഗികമായി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം