മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

July 15, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

മാവേലിക്കര: മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കിരീടവും അരമണിക്കൂട്ടവും കവര്‍ന്ന കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നൂറനാട് സ്വദേശി രാജുവിനെ പോലീസ് അറസ്റ്റുചെയ്തു. പുണെയില്‍വച്ചാണ് രജു പിടിയിലായത്. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് രജു. രജു കര്‍ണാടക വഴി മഹാരാഷ്ട്രയിലേക്ക് കടന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് മഹാരാഷ്ട്രയില്‍ നടത്തിയ തിരച്ചിലിലാണ് രജു പിടിയിലായത്. മോഷണവസ്തുക്കളുടെ ഒരുഭാഗം സഹായിയെ ഏല്‍പ്പിച്ചശേഷം ഇയാള്‍ അന്യസംസ്ഥാനത്തേക്ക് കടന്നതെന്നാണ് സൂചന. രജുവിന്റെ സഹായിയായ വെണ്‍മണി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ജൂലായ് നാലിന് രാത്രിയിലാണ് ക്ഷേത്രത്തിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ വിഗ്രഹത്തിലെ സ്വര്‍ണക്കിരീടവും അരമണിക്കൂട്ടവും കവര്‍ന്നത്. രാജു പിടിയിലായതോടെ സംസ്ഥാനത്തു നടന്ന സമാനസ്വഭാവമുള്ള മറ്റു കവര്‍ച്ചകളുടെയും വിവരം ലഭിക്കുമെന്നാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം