കനത്ത മഴ: ജപ്പാനില്‍ 50,000 പേരെ മാറ്റിപാര്‍പ്പിച്ചു

July 15, 2012 രാഷ്ട്രാന്തരീയം

കനത്തമഴയെ തുടര്‍ന്ന് നഷ്ടപ്പെട്ടവര്‍ക്കായി തിരച്ചില്‍നടത്തുന്ന ജപ്പാന്‍ സൈനികര്‍

ടോക്യോ: കനത്ത മഴയെത്തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ക്യൂഷു ദ്വീപില്‍നിന്ന് 50,000 ത്തോളം പേരെ ഒഴിപ്പിച്ചു. മഴക്കെടുതികളില്‍ 17 പേര്‍ മരിച്ചു. 20 പേരെ കാണാതായിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഭാഗികമായി തടസപ്പെട്ടു. എക്‌സ്പ്രസ് വേയിലൂടെയുള്ള ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്.

ഫികുവോക്ക, ഒയിറ്റ, കുമാമോട്ടോ പ്രദേശങ്ങളില്‍നിന്നും ആയിരക്കണക്കിനുപേരെ അധികൃതര്‍ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നാണ് മിക്കവരും മരിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രാജ്യമെങ്ങും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം