ടി.പി വധം: സി.എച്ച് അശോകന്‍ ജാമ്യത്തിലിറങ്ങി

July 16, 2012 കേരളം

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം ഒഞ്ചിയം ഏരിയാസെക്രട്ടറി സി.എച്ച് അശോകന്‍ ജാമ്യത്തിലിറങ്ങി. കേസിലെ 15 ാം പ്രതിയാണ് സി.എച്ച് അശോകന്‍. കര്‍ശന വ്യവസ്ഥകളോടെയാണ് അശോകന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ അശോകന്‍ ഹാജരാകണം, കൂടാതെ എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഹാജരാകണം, പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ടിന് കൈമാറണം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍.
കേസ് അന്വേഷണവുമായി ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും  മറ്റ് പ്രതികള്‍, സാക്ഷികള്‍ എന്നിവരുമായി ബന്ധപ്പെടരുതെന്നും നിര്‍ദ്ദേശമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം