നാലമ്പലതീര്‍ത്ഥാടനത്തിനുള്ള കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വീസ് തുടങ്ങി

July 16, 2012 മറ്റുവാര്‍ത്തകള്‍

ഇരിങ്ങാലക്കുട: നാലമ്പലതീര്‍ത്ഥാടനത്തിനുള്ള കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വീസിന് തുടക്കമായി. അഡ്വ. തോമസ് ഉണ്ണിയാടന്‍  എം.എല്‍.എ. സര്‍വീസ്  ഉദ്ഘാടനം ചെയ്തു.
നഗരസഭാ ആക്റ്റിങ് ചെയര്‍മാന്‍ ഏ.ജെ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ രാജി സുരേഷ്, സന്തോഷ് ബോബന്‍, ഹരീന്ദ്രനാഥ്. കെ.ടി ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു. നാലമ്പലദര്‍ശനത്തിന്  70 രൂപയാണ് ടിക്കറ്റ് നിരക്ക്. നേരത്തെ 60 രൂപയാണെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍