പുളിയാമ്പിള്ളി ക്ഷേത്രത്തില്‍ കൂട്ടക്കലശം

July 16, 2012 ക്ഷേത്രവിശേഷങ്ങള്‍

ആലുവ: കാഞ്ഞൂര്‍ തുറവുകര പുളിയാമ്പിള്ളി നമ്പൂതിരിയച്ചന്‍ നടയിലെ ഉത്സവവും കൂട്ടക്കലശവും (18ന് )നാളെ നടക്കും. രാവിലെ 5.30ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് ഭഗവതി സേവ, 8ന് സമര്‍പ്പണപൂജ, 5.30ന് സാംസ്‌കാരിക സമ്മേളനം ശബരിമല മുന്‍മേല്‍ശാന്തി അത്രശേരിമനയ്ക്കല്‍ രാമന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാനഅധ്യക്ഷ ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. 8ന് അന്നദാനം, 10ന് കൂട്ടക്കലശത്തോടെ ഉത്സവം സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍