വെട്ടേറ്റ എ.ബി.വി.പി പ്രവര്‍ത്തകന്‍ മരിച്ചു; ആലപ്പുഴയില്‍ ഹര്‍ത്താല്‍

July 17, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ച് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോന്നി എന്‍.എസ്‌.എസ്‌ കോളേജ്‌ വിദ്യാര്‍ത്ഥി കോട്ട ശ്രീശൈലത്തില്‍ വിശാല്‍ (19) മരിച്ചു. ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിശാല്‍ പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ മരിച്ചത്‌.

വിശാലിന്റെ മരണത്തെ തുടര്‍ന്ന്‌ ആലപ്പുഴയില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്‌. ഇന്നലെ രാവിലെ 11 മണിയോടെ കോളേജ്‌ കവാടത്തിന്‌ മുന്നില്‍ വച്ചാണ്‌ സംഘര്‍ഷം ഉണ്ടായത്‌. ഒന്നാം വര്‍ഷ ഡിഗ്രിക്ലാസുകള്‍ തുടങ്ങുകയായിരുന്ന ഇന്നലെ നവാഗതരെ സ്വീകരിക്കുന്നതിനായി വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മിഠായി വിതരണമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം