അനന്തപുരി ഹിന്ദുമഹാസമ്മേളനം: ഗുരുവന്ദനത്തോടെ ലോഗോ പ്രകാശനം ചെയ്തു

July 17, 2012 കേരളം

തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാസമ്മേളനത്തോടനുബന്ധിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി അനുസ്മരണവും ഗുരുവന്ദനവും നടന്നു. തിരുവനന്തപുരം ഭാരതീയവിചാരകേന്ദ്ര(സംസ്‌കൃതി ഭവന്‍)ത്തില്‍ നടന്ന ചടങ്ങ് ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതിതിരുനാള്‍ ഉദ്ഘാടനം ചെയ്തു. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ലോഗോയും നോട്ടീസും മുന്‍കേന്ദ്രമന്ത്രിയും അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ചെയര്‍മാനുമായ ഒ.രാജഗോപാല്‍ പ്രകാശനം ചെയ്തു. സമ്മേളനത്തിന്റെ മുഖ്യസംയോജകരായ കെ.രാജശേഖരനും എം.രാജഗോപാലിനും നല്‍കിയാണ് പ്രകാശിപ്പിച്ചത്. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ഗുരുക്കന്‍മാരെ ചടങ്ങില്‍ അനന്തപുരി ഹിന്ദുമഹാസമ്മേളനം മുഖ്യസംയോജകന്‍ കെ.രാജശേഖരന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്‌കൃത പണ്ഡിതന്‍ ആര്‍.വാസുദേവന്‍ പോറ്റി, ഗാന്ധിയന്‍മാരായ അഡ്വ.അയ്യപ്പന്‍പിള്ള, പി.ഗോപിനാഥന്‍ നായര്‍, റിട്ടയേര്‍ഡ് പോലീസ് അസി. കമ്മീഷണര്‍ എന്‍. പരമേശ്വരന്‍ നായര്‍, പ്രൊഫ.സി.ജി.രാജഗോപാല്‍, ജന്മഭൂമി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ എസ്.രംഗനാഥന്‍, തിരുക്കുറള്‍ മലയാള വിവര്‍ത്തകന്‍ കെ.ജി.ചന്ദ്രശേഖരന്‍ നായര്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സി.കെ.കുഞ്ഞ്, ഡോ.കരുണാകരന്‍പിള്ള, എന്‍.രഘുരാമന്‍പോറ്റി, വിജയലക്ഷ്മി.എസ്.നായര്‍, അനന്തേശ്വരഭട്ട്, കെ.ജി.ശാരദാമ്മ, അശോകന്‍ കുന്നിന്‍മേല്‍, ഇടപ്പഴിഞ്ഞി ശാന്തകുമാരി അമ്മ, ജി.ഗോപിനാഥന്‍ നായര്‍, ടി.വാസുദേവന്‍ നായര്‍, സുകു മരൂതൂര്‍, മണ്ണടി പൊന്നമ്മ എന്നിവരെയാണ് ആദരിച്ചത്. സിനിമാനിര്‍മ്മാതാവും സംവിധായകനുമായ സുനില്‍ വിശ്വചൈതന്യ, എസ്.അപര്‍ണ, മാര്‍ഗി ഉഷ, കവി ജി.എസ് അജയ്‌ഘോഷ്, വാവ സുരേഷ് എന്നിവരെ അനുമോദിച്ചു. അനന്തപുരി ഹിന്ദുമഹാസമ്മേളനം വൈസ് ചെയര്‍മാന്‍ പി.അശോക് കുമാര്‍ സ്വാഗതവും എം.ഗോപാല്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം