അമേരിക്കന്‍ നാവികകപ്പലില്‍നിന്നുള്ള വെടിയേറ്റ് ഇന്ത്യന്‍ മത്സ്യതൊഴിലാളി മരിച്ചു

July 17, 2012 ദേശീയം

രാമേശ്വരം: ദുബായ് കടലില്‍ അമേരിക്കന്‍ നാവികകപ്പലില്‍നിന്നുള്ള വെടിയേറ്റ് ഇന്ത്യന്‍ മത്സ്യതൊഴിലാളി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്‌നാട്ടിലെ രാമനാഥപുരം പെരിയപട്ടണം സ്വദേശി ശേഖറാണ് മരിച്ചത്. ദുബായ് കമ്പനിക്കുവേണ്ടി ദിവസക്കൂലിക്കു ജോലിചെയ്യുന്നവരാണിവര്‍.

രാമനാഥപുരം സ്വദേശികളായ മുനിരാജ്, പന്‍പുവന്‍, മുരുകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നുപേരുടെയും പരിക്ക് ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി യു.എ.ഇ അധികൃതര്‍ അറിയിച്ചു.

ദുബായിയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ജബല്‍ അലിയ്ക്കടുത്താണ് സംഭവമുണ്ടായത്. മരിച്ചവരെന്ന് തമിഴ്‌നാട്ടിലെ മത്സ്യതൊഴിലാളികളുടെ അസോസിയേഷന്‍ പ്രസിഡന്റ് മലൈരാജന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം