സിറിയയില്‍ കനത്ത പ്രക്ഷോഭം

July 17, 2012 രാഷ്ട്രാന്തരീയം

ഡമാസ്‌കസ്: കനത്ത പ്രക്ഷോഭം നടക്കുന്ന സിറിയയിലെ ആക്രമണങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ച് പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായുമാണ് റിപ്പോര്‍ട്ട്.  ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഡമാസ്‌കസ് വിമാനത്താവളത്തിലേക്കുള്ള റോഡ് സൈന്യം അടച്ചിട്ടുണ്ട്. സിറിയന്‍ തലസ്ഥാനത്തു നടന്ന ഏറ്റവും കടുത്ത പോരാട്ടമായാണ് പ്രദേശവാസികള്‍ സംഘര്‍ഷത്തെ വിലിയിരുത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം