വെസ്റ്റ് ഇന്‍ഡീസിന് പരമ്പര

July 17, 2012 കായികം

സെന്റ് കീറ്റ്‌സ്: ന്യൂസിലന്‍ഡിനെ 20 റണ്‍സിന് തോല്‍പിച്ച്  വെസ്റ്റ് ഇന്‍ഡീസ് പരമ്പര സ്വന്തമാക്കി. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1 നാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. പത്തോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്‌ന്റെ പ്രകടനമാണ് അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം സമ്മാനിച്ചത്.
ടോസ് നേടിയ വെസറ്റ് ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മര്‍ലോണ്‍ സാമുവല്‍സ്(43), ഡെയ്ന്‍ ബ്രാവോ(53), ആന്ദ്രേ റസല്‍(59) എന്നിവര്‍ വിന്‍ഡീസ് നിരയില്‍ തിളങ്ങി. 242 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലഡിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ വലിയ സ്‌കോര്‍ നേടാതെ നരെയ്‌ന്റെ മുന്നില്‍ കീഴടങ്ങുകയായിരുന്നു.
സുനില്‍ നരെയ്‌നാണ് മാന്‍ ഓഫ് ദ് മാച്ചും മാന്‍ ഓഫ് ദ് സീരീസും. പരമ്പരയില്‍ 2.92 ശരാശരിയില്‍ പതിമൂന്ന് വിക്കറ്റുകളാണ് നരെയ്ന്‍ സ്വന്തമാക്കിയത്.
സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 9 ന് 241, ന്യൂസീലന്‍ഡ് 221 ന് എല്ലാവരും പുറത്ത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം