ഉത്തരകൊറിയയില്‍ കരസേനാ തലവനെ പുറത്താക്കി

July 17, 2012 രാഷ്ട്രാന്തരീയം

സോള്‍: അപ്രതീക്ഷിത നീക്കത്തിലൂടെ ഉത്തരകൊറിയയില്‍ കരസേനാ തലവന്‍ വൈസ് മാര്‍ഷല്‍ റി യോങ് ഹോയെ പുതിയ ഭരണാധികാരി കിം ജോങ് യുന്‍ പുറത്താക്കി. ആരോഗ്യ കാരണങ്ങളാല്‍ അറുപത്തൊന്‍പതുകാരനായ ഹോയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതെന്നാണു വിശദീകരണം.
ഭരണത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും യുന്നിനു സമ്പൂര്‍ണ ആധിപത്യം കൈവരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം