കണ്ഠര് രാജീവര് ശബരിമല തന്ത്രി

July 17, 2012 ക്ഷേത്രവിശേഷങ്ങള്‍

പമ്പ:  ചിങ്ങം ഒന്നു മുതല്‍  ഒരു വര്‍ഷം  ശബരിമലയില്‍ അയ്യപ്പസ്വാമിയുടെ പൂജാദി കര്‍മങ്ങള്‍ക്കും താന്ത്രിക കര്‍മങ്ങള്‍ക്കും കണ്ഠര് രാജീവര്   മുഖ്യകാര്‍മികത്വം വഹിക്കും. കണ്ഠര് രാജീവര്  ഓഗസ്റ്റ് 16ന് മല ചവിട്ടും. ഓഗസ്റ്റ് 17ന് ചിങ്ങപ്പുലരിയില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണു രാജീവരുടെ താന്ത്രിക കര്‍മങ്ങള്‍ തുടങ്ങുക. താഴമണ്‍ മഠത്തിലെ കുടുംബാംഗങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ചാണു കണ്ഠര് മഹേശ്വരരും കണ്ഠര് രാജീവരും ഓരോ വര്‍ഷവും മാറി വരുന്നത്.
ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വരര് ഒരു വര്‍ഷത്തെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് ആറിനു മലയിറങ്ങും. നിറപുത്തരി ചടങ്ങുകള്‍ക്കു ശേഷമാണ് അദ്ദേഹം മലയിറങ്ങുക.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍