ഭക്ഷ്യവിഷബാധ: നടപടികള്‍ നിയമസഭയെ അറിയിക്കണമെന്ന് സ്പീക്കര്‍

July 19, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഹോട്ടലിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നിയമസഭയെ അറിയിക്കണമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിയമസഭയില്‍ വെച്ചാണ് സ്പീക്കര്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ടെന്ന് സ്പീക്കറുടെ നിര്‍ദേശത്തിന് ശേഷം മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം