യുവരാജ് ട്വന്റി-20 സാധ്യതാ ടീമില്‍

July 19, 2012 കായികം

മുംബൈ:  ട്വന്റി-20 ലോകകപ്പിനുള്ള മുപ്പതംഗ സാധ്യതാ ടീമില്‍ യുവരാജ് സിങിനെ ഉള്‍പ്പെടുത്തി. അര്‍ബുദരോഗ ചികിത്സയ്ക്കുശേഷം വിശ്രമത്തിലായിരുന്നു യുവരാജ്. സപ്തംബറിലാണ് ട്വന്റി-20 ലോകകപ്പ്  നടക്കുന്നത്.  മന്‍ദീപ് സിങ്, അമ്പാട്ടി റായിഡു, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരെയും പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയെ പട്ടികയിലുള്‍പ്പെടുത്തിയിട്ടില്ല.

2011 ഏപ്രില്‍ രണ്ടിനാണ് യുവരാജ് അവസാനമായി ഏകദിനമത്സരം കളിച്ചത്. സപ്തംബര്‍ 18 മുതല്‍ ശ്രീലങ്കയിലാണ് ട്വന്റി-20 ലോകകപ്പ് നടക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം