ലിബിയയില്‍ പ്രധാനമന്ത്രി മഹ്മൂദ് ജിബ്‌രില്‍ നയിക്കുന്ന മുന്നണി ഒന്നാം സ്ഥാനത്ത്

July 19, 2012 രാഷ്ട്രാന്തരീയം

ട്രിപ്പോളി: ലിബിയയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുദ്ധകാലത്തെ ഇടക്കാല പ്രധാനമന്ത്രി മഹ്മൂദ് ജിബ്‌രില്‍ നയിക്കുന്ന മുന്നണി ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ജിബ്‌രിലിന്റെ മുന്നണിക്ക് ഭരണം ലഭിക്കുമോ എന്നു വ്യക്തമായിട്ടില്ല.

80 സീറ്റുകളില്‍ 39 സീറ്റാണ് ജിബ്‌രിലിന്റെ നാഷണല്‍ ഫോഴ്‌സ് അലയന്‍സ് (എന്‍.എഫ്.എ) നേടിയത്. എതിര്‍കക്ഷി രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക കക്ഷിയായ മുസ്‌ലിം ബ്രദര്‍ഹുഡിന് 17 സീറ്റേ നേടാനായുള്ളൂ. 200 സീറ്റുള്ള സഭയിലെ ബാക്കി 120 സീറ്റ് സ്വതന്ത്രര്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്. സ്വതന്ത്രരുടെ പിന്തുണ ലഭിക്കുന്നവരാണ് അധികാരത്തിലെത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം