സ്വാതിയുടെ നിലയില്‍ ആശാവഹമായ പുരോഗതി

July 19, 2012 മറ്റുവാര്‍ത്തകള്‍

കൊച്ചി: കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ  സ്വാതിയുടെ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാം ദിവസം ചെറിയ രീതിയിലുള്ള വ്യായാമവും സ്വാതി ചെയ്തുതുടങ്ങി. ശ്വാസോച്ഛ്വാസം സുഗമമായി നടത്താനുള്ള വ്യായാമവും മസ്സിലുകള്‍ക്ക് ശക്തി പകരാനുള്ള വ്യായാമവുമാണ് ചെയ്യുന്നത്. എട്ടുദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ സ്വാതി രണ്ടു ദിവസം മുന്‍പാണ് കണ്ണുതുറന്നത്. അതേസമയം ക്ഷീണം അനുഭവപ്പെടുന്നതിനാല്‍  സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്.  കുട്ടി ഭക്ഷണം കഴിച്ചിട്ട് രണ്ടാഴ്ചയായി.  ഉയര്‍ന്ന പ്രോട്ടീനുള്ള ഭക്ഷണമാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണകാര്യത്തിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്.  മൂത്രത്തിന്റെ അളവ് സാധാരണ രീതിയിലാണ്. നെഞ്ചിന്റെ എക്‌സ്‌റേ എടുത്തതില്‍ പ്രശ്‌നങ്ങളില്ല. കരളിന്റെ പ്രവര്‍ത്തനത്തിലും ഡോക്ടര്‍മാര്‍ തൃപ്തി രേഖപ്പെടുത്തി. സ്വാതിയുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തിലും പുരോഗതിയുണ്ട്. നല്ല രീതിയില്‍ പ്രതികരിക്കുകയും അല്പം സംസാരിക്കുകയും ചെയ്യുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍