സച്ചിന്‍ പാര്‍ലമെന്റിന്റെ ഐടി സമിതിയില്‍

July 20, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യസഭാംഗമായ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിക്കുവേണ്ടിയുള്ള പാര്‍ലമെന്റ് സ്‌റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് രണ്ടാം ഭേഗഗതി നിയമത്തെക്കുറിച്ച് പഠിക്കാനായി രൂപീകരിച്ച 31 അംഗ സമിതിയിലാണ് സച്ചിനെ ഉള്‍പ്പെടുത്തിയത്. സച്ചിനൊപ്പം രാജ്യസഭാംഗമായ ബോളിവുഡ് നടി രേഖയെ ഭക്ഷ്യ, ഉപഭോക്തൃ വിഷയങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2012ലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്‌റാന്‍ഡേര്‍ഡ്‌സ് നിയമഭേഗഗതിയെക്കുറിച്ച് പഠിക്കാനായി രൂപീകരിച്ച 31 അംഗ സമിതിയിലാണ് രേഖയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം