അമ്പെയ്ത്തില്‍ വീണ്ടും സ്വര്‍ണം

October 10, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഉന്നം പിഴയ്ക്കാതെ അമ്പെയ്ത്തുകാര്‍ എയ്ത്തിട്ടത് രണ്ട് സ്വര്‍ണം. വനിതാ വിഭാഗത്തില്‍ ദീപികകുമാരിയുടെ ഊഴമായിരുന്നെങ്കില്‍ പുരുഷ വിഭാഗത്തില്‍ രാഹുല്‍ ബാനര്‍ജിയാണ് സ്വര്‍ണമണിഞ്ഞത്. പുരുഷ ഷൂട്ടിങ്ങില്‍ ഹര്‍പ്രീത്‌സിങ്ങിന്റെ നേട്ടം കൂടിയായതോടെ ഇന്ത്യയുടെ മൊത്തം സ്വര്‍ണസമ്പാദ്യം ഇരുപത്തിയേഴായി. മൂന്ന് സ്വര്‍ണത്തിന് പുറമെ ഇന്ത്യ ഇന്ന് മൂന്ന് വെങ്കലം കൂടി നേടി. അമ്പെയ്ത്തില്‍ ഡോല ബാനര്‍ജിയും ജയന്ത താലുക്ദാറും പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിങ്ങില്‍ മാനവ്ജിത് സന്ധുവും. പുരുഷന്മാരുടെ വാശിയേറിയ അമ്പെയ്ത്ത് ഫൈനലില്‍ കാനഡയുടെ ജേസണ്‍ ലിയോണിനെ ടൈബ്രേക്കറില്‍ തോല്‍പിച്ചാണ് രാഹുല്‍ സ്വര്‍ണം നേടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം