എറണാകുളത്ത് വന്‍ റെയ്ഡ്: പഴകിയ ഭക്ഷണം പിടിച്ചെടുത്തു

July 20, 2012 കേരളം

ആലവയില്‍ റെയ്ഡില്‍ പിടിച്ചെടുത്ത മായംചേര്‍ത്ത ഭക്ഷണങ്ങള്‍

കൊച്ചി: എറണാകുളത്ത് മരട് മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വന്‍കിട ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.  ലേ മെറിഡിയന്‍, വൈറ്റിലയിലെ വൈറ്റ് ഫോര്‍ട്ട്, ഇടപ്പള്ളി-വൈറ്റില റൂട്ടിലുള്ള സരോവരം പാര്‍ക്ക് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നായാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.  സരോവരം, വൈറ്റ് ഫോര്‍ട്ട് എന്നീ ഹോട്ടലുകള്‍ക്കെതിരെ നേരത്തെയും നടപടിയെടുത്തിട്ടുള്ളതാണെന്ന് ആരോഗ്യ-ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് ഇതുവരെ 511 ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്ന് ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇത് തുടരുമെന്നും കലക്ടര്‍മാര്‍ക്ക് ഇതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ 60 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം