മുക്കോലയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ആടിചൊവ്വ സംഗീതോത്സവം

July 20, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ആടിചൊവ്വ സംഗീതോത്സവം ജില്ലാ ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കര്‍ക്കടക മാസത്തിലെ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. വൈസ് പ്രസിഡന്റ് പി. രാമകൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. ആര്‍.വൈദ്യനാഥന്‍, എസ്. ഈശ്വരവര്‍മ, സെക്രട്ടറി പി.കെ. സോമന്‍ നായര്‍, തിരുവനന്തപുരം വി.കാര്‍ത്തികേയന്‍, ഉടുപ്പി ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നെടുംകുന്നം ശ്രീദേവിന്റെ സംഗീതക്കച്ചേരിയും നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍