മെക്‌സിക്കോയില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞു: 24 മരണം

July 21, 2012 രാഷ്ട്രാന്തരീയം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് 24 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടുന്നു. ബസ്സില്‍ ഏതാണ്ട് അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ നിന്നും 700 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം