എം.എ.യൂസഫലി എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചു

July 21, 2012 കേരളം

മുംബൈ: പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലി എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചു. പ്രവാസി മലയാളികള്‍ ഗള്‍ഫിലേക്കുള്ള യാത്രാസംവിധാനങ്ങളുടെ പേരില്‍ ബുദ്ധിമുട്ടുന്ന അവസ്ഥ തുടരുകയാണെന്നും എയര്‍ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ മൂലം ഇത് പരിഹരിക്കാന്‍ തനിക്ക് കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്നും യൂസഫലി പറഞ്ഞു. അതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയര്‍ ഇന്ത്യയിലെ മോശം സാഹചര്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് ഗള്‍ഫ് മലയാളികളാണെന്നും എയര്‍ ഇന്ത്യയുടെ അതേമാതൃകയില്‍ തന്നെ എയര്‍ കേരള എന്നൊരു വിമാനസര്‍വീസ് ആരംഭിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം